Brainstorming session at Vizag...........
Wednesday, May 23, 2012
Tuesday, May 22, 2012
Friday, May 18, 2012
പമ്പാനദിയില്‍ അമേരിക്കന്‍ മത്സ്യം
Posted on: 14 May 2012
മാന്നാര്‍: അമേരിക്കന്‍ മത്സ്യമായ സക്കര്‍ക്യാറ്റ്ഫിഷ് പമ്പാനദിയില്‍ വലയില്‍ കുടുങ്ങി.
മാന്നാര്‍ പഞ്ചായത്തിലെ കൂര്യത്ത് കടവിനുസമീപം പാവുക്കര കറുകയില്‍ ആന്റണി തോമസി(52)ന്റെ ഉടക്കുവലയിലാണ് ഈ മത്സ്യം കുടുങ്ങിയത്. ശനിയാഴ്ച പമ്പാനദിയില്‍ ഇട്ട വല ഞായറാഴ്ച എടുത്തപ്പോഴാണ് ധൂളി മത്സ്യങ്ങള്‍ക്കൊപ്പം ഈ മത്സ്യത്തെ കണ്ടെത്തിയത്. 10 ഇഞ്ചോളം നീളവും മുക്കാല്‍ കിലോയോളം തൂക്കവുമുണ്ടിതിന്. വളരെ കട്ടിയേറിയ ചെതുമ്പലും മുള്ളും ഉള്ള മത്സ്യമാണിത്.
പ്ലിക്കോസ്റ്റോമസ് എന്നും പേരുള്ള ഈ അമേരിക്കന്‍ മത്സ്യം അക്വേറിയത്തില്‍നിന്നോ മത്സ്യഹാച്ചറിയില്‍നിന്നോ പമ്പാനദിയില്‍ എത്തപ്പെട്ടതാകാമെന്ന് കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി. പത്മകുമാര്‍ പറഞ്ഞു. പകല്‍ മയങ്ങിക്കിടക്കുന്ന ഈ മത്സ്യം രാത്രിയില്‍ സക്രിയമാകും. പായലുകളാണ് പ്രധാന ആഹാരം. ഈ മത്സ്യം അപകടകാരിയല്ലെങ്കിലും ഇതിന്റെ മുള്ള് വലകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കും. ഈ മത്സ്യം നമ്മുടെ പുഴയുടെ പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് പത്മകുമാര്‍ പറഞ്ഞു.
വേമ്പനാട്ടുകായലിലും പമ്പാനദിയിലും മറ്റുമായി സ്വകാര്യവ്യക്തികള്‍ അലങ്കാരമത്സ്യക്കൃഷിയുള്ള ഹാച്ചറികള്‍ നടത്തുന്നുണ്ട്. ഇവിടെനിന്ന് ഈ മത്സ്യം പമ്പാനദിയില്‍ എത്താനാണ് സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു.

Tags: Alappuzha District News. Mannar Local News. Chengannoor. ആലപ്പുഴ.മാന്നാര്‍. ചെങ്ങന്നൂര്‍. Kerala. കേരളം
Wednesday, May 16, 2012
Subscribe to:
Posts (Atom)